തോപ്രാംകുടിയിൽ അനധികൃത പാർക്കിങ്ങ് മൂലം നാട്ടുകാർ ദുരിതത്തിൽ..
Idukki
തോപ്രാംകുടി ടൗണിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് മൂലം വ്യാപാരികൾക്കും കടകളിൽ സാധനം വാങ്ങാൻ വരുന്നവർക്കും അസൗകര്യം ഉണ്ടാക്കുന്നതായി പരാതി. അലക്ഷ്യമായി റോഡിനിരുവശവും കടകളുടെ മുന്പിലും മറ്റുമായി വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനാൽ വ്യാപാരികൾക്കും ജനങ്ങൾക്കും വളരെ ബുദ്ധിമുട്ടാണ്.
അധികൃതർക്ക് പല തവണ പരാതി നൽകിയെങ്കിലും നടപടി എടുക്കേണ്ടവർ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ബസ്സുകൾ പാർക്കുചെയ്യുന്നതിനായി ലക്ഷങ്ങൾ മുടക്കി ബസ്റ്റാൻഡ് നിർമിച്ചിട്ടുണ്ടെങ്കിലും അശാസ്ത്രീയമായ നിർമ്മാണം മൂലം ബസ്സുകൾ ബസ്റ്റാൻഡിൽ കേറുന്നില്ല എന്നും നാട്ടുകാർ പറയുന്നു.
വ്യാപകമായ പരാതികൾ ഉയർന്നിട്ടും വേണ്ടപ്പെട്ട അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഒരു ബസ് കാത്തിരിപ്പ് കേന്ദ്രമോ ശൂചിമുറിയോ പോലുമില്ലാത്ത തോപ്രാംകുടിയിൽ അശാസ്ത്രീയമായ ഈ പാർക്കിംഗ് രീതി ജനങ്ങൾക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.കാലാകാലങ്ങളായി നാട്ടുകാർ പറയുന്ന ഈ ആവശ്യങ്ങൾക്ക് തോപ്രാംകുടിയിലെ ജനപ്രതിനിധികൾ വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല എന്നും പരാതിയുണ്ട്.
Idukki Vibes വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം