നിരവധി ജോലി അവസരങ്ങൾ..

Job Updates

നിരവധി ജോലി അവസരങ്ങൾ..

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ 254 ഷോർട് സർവീസ് കമ്മിഷൻ ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. അപേക്ഷ മാർച്ച് 10 വരെ.

www.joinindiannavy.gov.in ജനറൽ സർവീസ്, പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ, എയർ ട്രാഫിക് കൺട്രോളർ, ലോജിസ്റ്റിക്സ്, നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ വിഭാഗങ്ങളിലായി ബിഇ/ ബിടെക് ബിരുദധാരികൾക്കാണ് പ്രധാനമായും അവസരം. എംബിഎ, ബിഎസ്‌സി, ബികോം, ബിഎസ്‌സി (ഐടി), ഫിനാൻസ്/ ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റ് പിജി ഡിപ്ലോമ, എംസിഎ, എംഎസ്‌സി (ഐടി), എംഎസ്‌സി ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ്, എംഎസ്‌സി ഇലക്ട്രോണിക്സ്, എംഎസ്‌സി മാത്‌സ്/ ഓപ്പറേഷനൽ റിസർച്, എംഎസ്‌സി കെമിസ്ട്രി, എംടെക് ബിരുദധാരികൾക്കും അവസരങ്ങളുണ്ട്. ബ്രാഞ്ച്, വിഭാഗം, യോഗ്യത, പ്രായം തുടങ്ങിയ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ

■ ശമ്പളം: തുടക്കത്തിൽ 56,100 രൂപ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ബിരുദധാരികൾക്ക് 3000 അപ്രന്റിസ് ഒഴിവ്. കേരളത്തിൽ 87 ഒഴിവുണ്ട്. മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. www.centralbankofindia.co.in

അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. അപ്രന്റിസ്ഷിപ് പോർട്ടലായ www.nats.education.gov.in വഴി റജിസ്‌റ്റർ ചെയ്യണം. കേരളത്തിൽ തിരുവനന്തപുരം (45), കൊച്ചി (42) റീജനുകളിലായാണ് അവസരം.

■ യോഗ്യത: ബിരുദം. യോഗ്യത 2020 മാർച്ച് 31 നു ശേഷം നേടിയതാകണം. സ്കൂൾ / കോളജ് തലത്തിൽ പ്രാദേശികഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട. 2024 മാർച്ച് 31 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.

■ ജനനം: 1996 ഏപ്രിൽ 1 – 2004 മാർച്ച് 31. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചനം നേടിയ വനിതകൾക്കും 35 വയസ്സുവരെ അപേക്ഷിക്കാം.

■ സ്റ്റൈപൻഡ്: 15,000 രൂപ (മെട്രോ, അർബൻ, റൂറൽ/സെമി അർബൻ ശാഖകളിൽ).

■ ഓൺലൈൻ പരീക്ഷ: മാർച്ച് 10.

■ അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം/വനിത/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ വിവിധ സ്റ്റീൽ പ്ലാന്റുകളിലായി 314 ഒാപ്പറേറ്റർ കം ടെക്നിഷ്യൻ ട്രെയിനി ഒഴിവ്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. www.sail.co.in

■ ട്രേഡുകൾ: മെറ്റലർജി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, കെമിക്കൽ, സിറാമിക്, ഇല്കട്രോണിക്സ്, കപ്യൂട്ടർ/ഐടി, ഡ്രാഫ്റ്റ്സ്മാൻ.

■ യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ 3 വർഷ ഫുൾടൈം ഡിപ്ലോമ. ഡ്രാഫ്റ്റ്സ്മാൻ തസ്തികയിലേക്ക് ഒരു വർഷ പരിചയംകൂടി വേണം.

■ പ്രായം: 18–28.

■ അപേക്ഷാഫീസ്: 500 രൂപ. എസ്‌സി,എസ്ടി, ഭിന്നശേഷിക്കാർക്ക് 200 രൂപ.

■ തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേഡ്ഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ.

ശാരീരിക യോഗ്യത, കാഴ്ചശക്തി മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഡൽഹി എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയ്ക്കു കീഴിൽ 490 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഏപ്രിൽ 2 മുതൽ മേയ് 1 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള വിഭാഗം, യോഗ്യത:

■ ആർക്കിടെക്ചർ: ബി.ആർക്, കൗൺസിൽ ഒാഫ് ആർക്കിടെക്ചർ റജിസ്ട്രേഷൻ.

■ എൻജിനീയറിങ്-സിവിൽ: ബിഇ/ ബിടെക് (സിവിൽ)

■ എൻജിനീയറിങ്-ഇലക്ട്രിക്കൽ: ബിഇ/ ബിടെക് (ഇലക്ട്രിക്കൽ)

■ ഇലക്ട്രോണിക്സ്: ബിഇ/ ബിടെക് (ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ വിത് സ്പെഷലൈസേഷൻ ഇൻ ഇലക്ട്രോണിക്സ്).

■ ഐടി: ബിഇ/ ബിടെക് (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐടി/ ഇലക്ട്രോണിക്സ്), അല്ലെങ്കിൽ എംസിഎ.

അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് 2024 യോഗ്യത നേടിയിരിക്കണം.

■ പ്രായപരിധി: 27. അർഹർക്ക് ഇളവ്.

■ ശമ്പളം: 40,000-1,40,000 രൂപ.

■ ഫീസ്: 300 രൂപ. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, എയർപോർട് അതോറിറ്റി ഒാഫ് ഇന്ത്യയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയ അപ്രന്റിസുകൾ എന്നിവർക്ക് ഫീസില്ല. www.aai.aero