പൂവും കായും വിരിയുന്നത് കാണാൻ കഞ്ചാവ് ചെടി വീട്ടിൽ വളർത്തി യുവാവ്..

പൂവും കായും വിരിയുന്നത് കാണാൻ കഞ്ചാവ് ചെടി വീട്ടിൽ വളർത്തി യുവാവ്..

കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാൻ വീട്ടിൽ കഞ്ചാവുചെടി കുഴിച്ചിട്ട യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കരിങ്കല്ലത്താണി പെട്രോൾ പമ്പിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ സിഐ പ്രേം ജിത്തിന്റെയും എസ്ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള പൊലീസ് സംഘമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്നും 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. നിലവിൽ പ്രതിക്ക് കഞ്ചാവുമായി ബന്ധപെട്ട് നിലമ്പൂരിലും കേസുണ്ട്. പെരിന്തൽമണ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് കുമാറിനെ പിടികൂടിയത്.