കൃഷിയിടത്തിലേക്ക്‌ തീപടര്‍ന്ന്‌ നൂറോളം ഏലച്ചെടികളും കുരുമുളക്‌ ചെടികളും കത്തിനശിച്ചു.

idukki news

കൃഷിയിടത്തിലേക്ക്‌ തീപടര്‍ന്ന്‌ നൂറോളം ഏലച്ചെടികളും കുരുമുളക്‌ ചെടികളും കത്തിനശിച്ചു.

കൃഷിയിടത്തിലേക്ക്‌ തീപടര്‍ന്ന്‌ നൂറോളം ഏലച്ചെടികളും കുരുമുളക്‌ ചെടികളും കത്തിനശിച്ചു. കട്ടപ്പന വള്ളക്കടവ്‌ വലിയവീട്ടില്‍ പ്രകാശിന്റെ വിളകളാണ്‌ അഗ്നിക്കിരയായത്‌. ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു തീപിടിത്തം ഉണ്ടായത്‌. അയല്‍വാസിയുടെ പുരയിടത്തില്‍ മാലിന്യത്തിന്‌ തീ കത്തിച്ചതില്‍നിന്നാണ്‌ പ്രകാശിന്റെ പറമ്പിലെ ഏലചെടികളിലേക്ക്‌ തീ പടര്‍ന്നത്‌. നൂറോളം ഏലചെടികളും ഇരുപത്‌ കുരുമുളക്‌ ചെടിയും അഗ്നിക്കിരയായി. അയല്‍വാസികളും സ്‌ഥലമുടമയും ചേര്‍ന്ന്‌ തീ അണയ്‌ക്കുവാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന്‌ കട്ടപ്പന അഗ്നിശമന സേനയില്‍ വിവരം അറിയിച്ചു. ഉദ്യോഗസ്‌ഥരെത്തി ഫയര്‍ബ്രേക്കറും ഫയര്‍ബീറ്ററും ഉപയോഗിച്ച്‌ തീ പൂര്‍ണമായും അണച്ചു. പതിനായിരക്കണക്കിന്‌ രൂപയുടെ നാശനഷ്‌ടമുണ്ടായതായി ഉടമ പറഞ്ഞു. കടുത്ത വേനലില്‍ ഉണക്കുള്ള ഏലത്തോട്ടങ്ങളില്‍ തീപിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഉടമകള്‍ ജാഗ്രത പാലിക്കണമെന്ന്‌ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ മുന്നറിയിപ്പ്‌ നല്‍കി.