യു കെ - യിൽ ജോലി നേടാൻ ഇന്ത്യക്കാർക്ക് സുവർണാവസരം.3000 ഒഴിവുകൾ.
UK Job Updates
യുകെയിൽ ജോലി നേടാം, പഠിക്കാം.. ഇന്ത്യക്കാർക്ക് സുവർണാവസരം; 3000 പേർക്ക് അവസരം
യുകെ സർക്കാർ 'ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം' വീസയ്ക്കായുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതൽ വീണ്ടും ആരംഭിക്കും. 22 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. 18 നും 30 നും ഇടയിൽ പ്രായമുള്ള, ഡിഗ്രി-വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് രണ്ടു വർഷത്തേക്ക് താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അവസരമൊരുക്കുന്നതാണ് പദ്ധതി.
20 ന് ഉച്ചയ്ക്ക് 2.30 മുതൽ 22 ഉച്ചയ്ക്ക് 2.30 വരെയാണ് ബാലറ്റ് നടക്കുന്ന സമയം. യോഗ്യതയുള്ള ഇന്ത്യൻ പൗരൻമാർക്ക് ഓണ്ഡലൈനായി അപേക്ഷിക്കാൻ സാധിക്കും. 18 വയസ്സിന് താഴെയുള്ള ആശ്രിതരായ കുട്ടികളില്ലാത്തവരായിരിക്കണം അപേക്ഷകർ., കുറഞ്ഞത് GBP 2,530 സമ്പാദ്യം ( അതായത് 2,60,000 രൂപ) വേണമെന്നും മാനദണ്ഡലത്തിൽ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ടാൽ വിസയ്ക്ക് അപേക്ഷിക്കാനും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് ഉൾപ്പെടെയുള്ള അനുബന്ധ ഫീസ് അടയ്ക്കാനും ബയോമെട്രിക്സ് നൽകാനും 90 ദിവസത്തെ സമയം ലഭിക്കും.അപേക്ഷിച്ച് 6 മാസത്തിനുള്ളിൽ നിങ്ങൾ യുകെയിലേക്ക് പോകണം.
2024 ൽ ഇന്ത്യ യങ് പ്രഫഷനൽസ് സ്കീമിൽ 3,000 വീസകളാണ് ലഭ്യമാവുക. ഫെബ്രുവരിയിലെ ബാലറ്റിൽ ഭൂരിഭാഗം വിസകളും ലഭ്യമാക്കും. ബാക്കി വരുന് ഒഴിവുകൾ ജുലൈ മാസത്തിലായിരിക്കും ലഭ്യമാക്കുക. ബാലറ്റ് പ്രവേശനം സൗജന്യമാണ്. അപേക്ഷ നടപടികൾക്ക് 298 ജിബിപി 31000ത്തോളം രൂപ ചെലവ് വരും. ബാലറ്റിൽ തിരഞ്ഞെടുക്കപ്പെടാത്തവർക്ക് തുടർന്നുള്ളവയിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കും. ബാലറ്റ് അവസാനിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫലം വരും. യോഗ്യത മാനദണ്ഡങ്ങൾ വിശദമായി 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരൻ ആയിരിക്കണം ബാച്ചിലേഴ്സ് ഡിഗ്രി തലത്തിലോ അതിനു മുകളിലോ ഉള്ള യോഗ്യത ഉണ്ടായിരിക്കണം യുകെയിൽ ജീവിക്കുന്ന സമയത്തെ ചെലവുകൾ നേരിടാൻ സാധിക്കുമെന്ന് തെളിയിക്കാൻ അക്കൗണ്ടിൽ 2530 പൗണ്ട് ഉണ്ടായിരിക്കണം 18 വയസിന് താഴെയുള്ള കുട്ടികൾ നിങ്ങളുടെ സംരക്ഷണത്തിൽ കഴിയുന്നില്ലെന്നും സാമ്പത്തിക ബാധ്യത ഇല്ലെന്നും തെളിയിക്കണം
അപേക്ഷിക്കേണ്ടത് ഇങ്ങനെ ഓൺലൈനായി ബാലറ്റിൽ പങ്കെടുക്കാം..
www.gov.uk എന്ന വെബസൈറ്റിൽ ബാലറ്റ് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന്റെ പേര്, ജനനതീയതി, പാസ്പോർട്ടിന്റെ സ്കാൻ കോപ്പി, ഫോൺ നമ്പർ, ഇമെയിൽ വിലാസം തുടങ്ങിയവ നൽകേണ്ടി വരും ബാലറ്റിൽ വിജയിച്ചാൽ വിസയ്ക്ക് അപേക്ഷിക്കാനുള്ള ക്ഷണം ലഭിക്കും തുടർന്ന് പ്രൊഫഷണൽസ് സ്കീം വിസയ്ക്ക് അപേക്ഷിക്കാം