യുപിഐ ലൈറ്റ്: പരിധി ഉയർത്തി. ഇനി ഈസി ആയി ഓൺലൈൻ പേയ്‌മെന്റ് ചെയ്യാം.

Idukki News

യുപിഐ ലൈറ്റ്: പരിധി ഉയർത്തി. ഇനി ഈസി ആയി ഓൺലൈൻ പേയ്‌മെന്റ് ചെയ്യാം.

യുപിഐ ലൈറ്റ്: പരിധി ഉയർത്തി

1000 രൂപ വരെയുള്ള ഇടപാടുകൾ അതിവേഗം. ഭൂരിഭാഗം ഇടപാടുകൾക്കും പിൻ ആവശ്യമില്ല.

ന്യൂഡൽഹി • പിൻ നമ്പർ നൽ കാതെ അതിവേഗ പണമിടപാ ടിനുള്ള 'യുപിഐ ലൈറ്റ്' സം വിധാനം വഴി അയയ്ക്കാവുന്ന തുകയുടെ പരിധി 500 രൂപയിൽ നിന്ന് 1000 രൂപയാക്കും. യു പിഐ ലൈറ്റ് വോലറ്റിൽ സൂ ക്ഷിക്കാവുന്ന പരമാവധി തുക 2000 രൂപയായിരുന്നത് 5000 രൂ പയാക്കാനും റിസർവ് ബാങ്ക് തീ രുമാനിച്ചു.

ഗൂഗിൾ പേ അടക്കമുള്ള യു പിഐ ആപ്പുകളിൽ മാറ്റം വൈകാതെ നടപ്പാകും. പരിധി 1000 രൂപയാകുന്നതോടെ ഭൂരി ഭാഗം പേരുടെയും ദൈനംദിന ഇടപാടുകളിൽ ഏറിയപങ്കിനും

പിൻ ആവശ്യമില്ലാതാകും. ബാ ങ്ക് സെർവർ തകരാറിലാണെങ്കി ലും പണമിടപാട് നടക്കുമെന്ന താണ് യുപിഐ ലൈറ്റിന്റെ മെച്ചം. പണം പോകുന്നത് വോ ലറ്റിൽനിന്നായതിനാൽ ഇവ ബാങ്ക് സ്റ്റേറ്റ്‌മെന്റിലും പാ സ്ബുക്കിലും രേഖപ്പെടുത്തില്ല. ചെറു ഇടപാടുകൾ ‌സ്റ്റേറ്റ്മെ ന്റിൽ നിറയുന്നത് ഒഴിവാകുക യും സെർവർ ലോഡ് കുറയുക യും ചെയ്യും.

ഇന്റർനെറ്റ് ഇല്ലാത്ത സാധാ രണ ഫീച്ചർ ഫോൺ വഴി പണ മിടപാടിനുള്ള യുപിഐ 123പേ' സംവിധാനത്തിൽ ഒരുതവണ അയയ്ക്കാവുന്ന പരമാവധി തുക 5000 രൂപയായിരുന്നത് 10,000 രൂപയായും ഉയർത്തി.

യുപിഐ ലൈറ്റ് ഉപയോഗിക്കാൻ

LITE

ഫോൺ പേ , ഭീം ആപ്പുക പേജിലെ 'യു പിഐ ലൈറ്റ്' ഓപ്ഷൻ തുറ ക്കുക. ബാങ്ക് അക്കൗണ്ട് തിര ഞ്ഞെടുത്ത് 'Proceed' ഓപ്ഷൻ നൽകുക. ഇഷ്ടമു ള്ള തുക (നിലവിൽ പരമാവ ധി 2000 രൂപ വരെ) യുപിഐ ലൈറ്റ് വോലറ്റിലേക്കു മാറ്റാം. തുടർന്ന് ചെറു ഇടപാടുകൾ ക്കു പണം യുപിഐ ലൈറ്റ് വഴി നൽകാം.