ചൂട് കൂടി - ഈ കാര്യങ്ങൾ അറിയാമോ ? ഇല്ലെങ്കിൽ പണി കിട്ടും..

Idukki News

ചൂട് കൂടി - ഈ കാര്യങ്ങൾ അറിയാമോ ? ഇല്ലെങ്കിൽ പണി കിട്ടും..

* പുറത്തിറങ്ങുമ്പോള്‍ കരുതല്‍ വേണം - അതികഠിനമായ ചൂട് ആയതിനാല്‍ തന്നെ ഈ സമയങ്ങളില്‍ പുറത്ത് ഇറങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഈ സമയങ്ങളില്‍ അതീവ ജാഗ്രത പാലിക്കുക. ഈ സമയങ്ങളിലെ ജോലി ഒഴിവാക്കുന്നതാണ് ഉചിതം. പകരം രാവിലെ നേരത്തെയോ അല്ലെങ്കില്‍ വൈകുന്നേരങ്ങളിലോ ജോലികള്‍ ചെയ്യാന്‍ ശ്രമിക്കണം. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് സൂര്യാഘാതത്തിനും അതുപോലെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും കാരണമാകും. കുട്ടികളെ ഈ സമയങ്ങളില്‍ അധികം പുറത്ത് പോയി കളിക്കാന്‍ അനുവദിക്കരുത്.

* വൃത്തിയുള്ള ഭക്ഷണം - ചൂടായത് കൊണ്ട് തന്നെ ഭക്ഷണം വേഗത്തില്‍ അഴുക്ക് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് ഭക്ഷണത്തില്‍ ബാക്ടീരിയകളും മറ്റ് ഫംഗസുകളുമൊക്കെ വേഗത്തില്‍ ഉണ്ടാകാം. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണങ്ങള്‍ നല്ലതാണെന്ന് ഉറപ്പ് വരുത്തുക. ഭക്ഷണം ശരിയായി ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ദഹന പ്രശ്‌നങ്ങള്‍, വയറിളക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് ഈ സമയത്ത്. പുറത്ത് ജോലി ചെയ്യുന്നവര്‍ കൈകള്‍ ശരിയായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക.

* കണ്ണിന്റെ ആരോഗ്യം - ചെങ്കണ്ണ് പോലെയുള്ള അസുഖങ്ങള്‍ ചൂട് കാലത്താണ് പടര്‍ന്ന് പിടിക്കുന്നത്. ഇത് ഒഴിവാക്കാന്‍ പ്രത്യേകം മുന്‍കരുതലുകള്‍ എടുക്കണം. കൃത്യമായ ഇടവേളകളില്‍ കണ്ണുകള്‍ കഴുകുക. അധികമായി കണ്ണുകള്‍ ചൊറിയുന്നത് ഒഴിവാക്കുക. കഴുകാതെ കൈ ഉപയോഗിച്ച് കണ്ണില്‍ തൊടുന്നത് അണുബാധ ഒഴിവാക്കാന്‍ സഹായിക്കും. കണ്ണ് വളരെ പ്രധാനപ്പെട്ട അവയവമാണ് അതുകൊണ്ട് തന്നെ ശരിയായി സൂക്ഷിക്കേണ്ടതും ഏറെ പ്രധാനമാണ്. * വെള്ളം കുടിക്കുക - ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ് പ്രത്യേകിച്ച് ചൂട് സമയത്ത്. ഈ സമയത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം ധാരാളം കുടിക്കണം. ശരീരത്തിലെ അനാവശ്യ വിഷാംശങ്ങള്‍ പുറന്തള്ളാന്‍, അവയവങ്ങളെ സംരക്ഷിക്കാനുമൊക്കെ വെള്ളം അത്യാവശ്യമാണ്. മാത്രമല്ല ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും ഇത് ഏറെ സഹായിക്കും. വെള്ളം കുടിക്കുന്നത് പ്രായഭേദമന്യേ എല്ലാവര്‍ക്കും ബാധകമാണ്. ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഏറെ നല്ലതാണ്.