ബാങ്ക് ജപ്തി നടപടികൾക്കിടയിൽ വീട്ടമ്മ മരണപ്പെട്ട സംഭവം.നെടുംകണ്ടത്ത് പ്രതിഷേധം ശക്തം..
idukki News
ബാങ്കിന്റെ ജപ്തി നടപടികളില്‍ക്കിടയില്‍ നെടുങ്കണ്ടത്തെ വീട്ടമ്മ മരണപ്പെടുവാന്‍ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തുകയും മരണത്തിന് കാരണക്കാരായ കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം കൊലകുറ്റത്തിന് കേസെടുക്കണമെന്ന് കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗ്ഗീസ് ആവശ്യപ്പെട്ടു. ഷീബയെ മരണത്തിലേയ്ക്ക് നയിച്ച കാര്യങ്ങളെ കുറിച്ച്് പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.
ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ മുന്നോട്ട് പോയതില്‍ സര്‍ക്കാരിനെ മനപൂര്‍വ്വം പ്രതികൂട്ടിലാക്കുവാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണോയെന്നും സംശയിക്കേണ്ടിരിക്കുന്നു. ഉടുമ്പന്‍ചോല എംഎല്‍എ അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ യാതൊരു നിയമ നടപടികളും സ്വീകരിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടും അതിനെ മറികടന്നാണ് ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോയത്്
. വന്‍കിടക്കാരുടെ വലിയ കടങ്ങള്‍ ബാങ്ക് അധികൃതര്‍ എഴുതിതള്ളുമ്പോഴാണ് സാധാരണക്കാരുടെ വായ്പയില്‍മേല്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോകുന്നത്. സമ്പന്നരായവര്‍ ബാങ്ക് അധികൃതരെ സ്വാധീക്കുകയും വായ്പകള്‍ എഴുതിതള്ളിക്കുകയും ചെയ്യുന്നു. ഇത്തരം നടപടികളെ കുറിച്ച് ബാങ്ക്തല അന്വേഷണം അനിവാര്യമാണെന്നും മാത്യു വര്‍ഗ്ഗീസ് ആവശ്യപ്പെട്ടു. മനുഷ്യത്വ ഹീനമായ മാര്‍ഗ്ഗത്തിലൂടെയാണ് ജപ്തി നടപടികള്‍ സ്വീകരിക്കുന്നത്. ഇത്തരം നടപടികള്‍ക്ക് തടയിടേണ്ടത് അനിവാര്യമായ കാര്യമാണ്. ഷീബയുടെ മരണത്തിന് കാരണമായ അപകടം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന ബാങ്ക് ഉദ്യേഗസ്ഥര്‍, പൊലീസ് എന്നിവരുടെ പങ്ക് എന്നിവ പ്രത്യേകം അന്വേഷണത്തിന് വിധേയമാക്കണം. നീതിപൂര്‍വ്വമല്ലാതെ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്കെതിരെ ശകതമായ സമരമുറകള്‍ ആവിഷ്‌കരിക്കുമെന്നും മാത്യു വര്‍ഗ്ഗീസ് പറഞ്ഞു.