ഗൃഹനാഥൻ ലോഡ്ജിൽ മരിച്ച നിലയിൽ..

Idukki News

ഗൃഹനാഥൻ ലോഡ്ജിൽ മരിച്ച നിലയിൽ..

ഗൃഹനാഥനെ ലോഡ്ജിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കുളപ്പാറച്ചാൽ മരിക്കുംതൊട്ടി പിച്ചാപ്പിള്ളിയിൽ ജോൺ (58) ആണ് മരിച്ചത്.

 ഇദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് അടിമാലി ദേശീയപാതയോരത്തെ ലോഡ്ജിൽ മുറിയെടുത്തത്. ശനിയാഴ്ച വൈകീട്ട് മുറി ഒഴിയേണ്ട സമയമായിട്ടും ഇയാളെ പുറത്തേക്ക് കണ്ടില്ല. തുടർന്ന് ലോഡ്ജ് ജീവനക്കാർ നടത്തിയ അന്വേഷണത്തിൽ ഇയാൾ മുറിയിൽ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരം രോഗം പിടിപെട്ടതിൽ മനംനൊന്താണ് മരണമെന്ന് പോലീസ് പറഞ്ഞു. ഷേർളിയാണ് ഭാര്യ. റിജോ, ടിനു എന്നിവർ മക്കളാണ്.

Idukki Vibes വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം 

ഹെൽത്ത് ഇൻഷുറൻസ് സംശയങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക