ചപ്പാത്ത് കട്ടപ്പന റോഡിൽ ഗതാഗത നിയന്ത്രണം..

idukki news

ചപ്പാത്ത് കട്ടപ്പന റോഡിൽ ഗതാഗത നിയന്ത്രണം..

ചപ്പാത്ത് കട്ടപ്പന റോഡ് നിർമാണത്തിന്റെ ഭാഗമായി ആലടി ഭാഗത്ത് പാറഖനനം നടത്തി റോഡ് വീതി കൂട്ടുന്ന ജോലികൾ നടക്കുന്നതിനാൽ ചപ്പാത്ത് പരപ്പ് റൂട്ടിൽ ആലടിമുതൽ പരപ്പുവരെ 29 മുതൽ മേയ് 15 വരെ ഗതാഗതം പൂർണമായും നിരോധിച്ചു. എലപ്പാറ, വാഗമൺ, പാലാ, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ പരപ്പിൽനിന്ന്‌ വലത്തേക്ക് തിരിഞ്ഞ് ഉപ്പുതറ ചീന്തലാർ വഴിയും കുട്ടിക്കാനം-എലപ്പാറ ചപ്പാത്ത് വഴി കട്ടപ്പനയിലേക്ക് യാത്രാ വാഹനങ്ങൾ ആലടിയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് മേരികുളത്തേക്കും യാത്ര ചെയ്യണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.