ഹിന്ദിക്കാരൻ പോസ്റ്റ് മാസ്റ്ററെക്കൊണ്ട് പൊറുതി മുട്ടി നാട്ടുകാർ..

idukki News

ഹിന്ദിക്കാരൻ പോസ്റ്റ് മാസ്റ്ററെക്കൊണ്ട് പൊറുതി മുട്ടി നാട്ടുകാർ..

ഇടുക്കി അയ്യപ്പൻ കോവിലിലെ തപാൽ ഓഫീസിന്റെ പ്രവർത്തനം  ഇതര സംസ്ഥാന  ജീവനക്കാരെ നിയമിച്ചതിനെ തുടർന്ന് താറുമാറായതായി പരാതി.

പോസ്റ്റ് മാസ്റ്റർ ഹിന്ദി മാത്രമേ സംസാരിക്കൂ. അതിനാലാണ് സേവനങ്ങൾ അവതാളത്തിലായത്. പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കർഷകത്തൊഴിലാളികൾ,തോട്ടം തൊഴിലാളികൾ  ഉൾപ്പെടെയുള്ള സാധാരണക്കാർ താമസിക്കുന്ന പ്രദേശമാണ് അയ്യപ്പൻ കോവിൽ. മലയാളം അറിയാത്ത പോസ്റ്റ്മാസ്റ്ററെയാണ് ഇവിടെ നിയമിക്കുന്നത്. ഉപ്പുതറ പോസ്റ്റ്മാസ്റ്റർ അയ്യപ്പൻ കോവിൽ സ്ഥലംമാറ്റം ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കാതെ അന്യസംസ്ഥാനക്കാരനായ ഒരാളെ നിയമിച്ചതായും നാട്ടുകാർ പറഞ്ഞു. പോസ്റ്റോഫീസുകളിൽ എത്തുന്ന ആളുകൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്.

ഹിന്ദി സംസാരിക്കാത്ത താൽക്കാലിക ജീവനക്കാർക്കും  ഇത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. മെയിൽ വഴി ലഭിച്ചിരുന്ന പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും മുടങ്ങുന്നതായും  പരാതിയുണ്ട്. അയ്യപ്പൻ കോവിലിൽ ഹിന്ദി മാത്രം സംസാരിക്കുന്ന ഉദ്യോഗസ്ഥനെ  നിയമിച്ചിട്ടുണ്ടെങ്കിലും ഒരു ജീവനക്കാരൻ മാത്രമുള്ള ഓഫീസിൽ ഇതര ഭാഷ സംസാരിക്കുന്നവരെ  നിയമിക്കരുതെന്നാണ് നിയമം എന്നാണ് പറയുന്നത്. പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.