വാഹനത്തിരക്കിൽ പൊറുതിമുട്ടി തോപ്രാംകുടി നിവാസികൾ..
തോപ്രാംകുടിയുടെ സ്വന്തം ബസ് സ്റ്റാൻഡ് .
(രാജമുടി റോഡിലെ സ്റ്റാന്റിൽ ഉദ്ഘാടന ഫലകങ്ങളുടെ ബാഹുല്യം കാരണം ബസുകൾക്ക് പാർക്ക് ചെയ്യാനും , യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാനും സ്ഥലമില്ല) . ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രവും കാണാം. തോപ്രാംകുടി മേഖലയുടെ വികസനം പറഞ്ഞ് വോട്ടു തേടിയവർ ഭരണത്തിലെത്തിയപ്പോൾ ഈ നാടിനെ നോക്കി കൊഞ്ഞനം കുത്തുന്ന മനോഹരമായ കാഴ്ച . ഒരു ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്ത് ഫലകം വയ്ക്കാനും, ഫോട്ടോ ഇടാനും ആർക്കും സാധിക്കും. പക്ഷേ സൗകര്യങ്ങൾ ഏർപ്പാടാക്കി നാടിന് ഗുണമാകുന്ന വിധത്തിൽ ചെയ്യണമെങ്കിൽ അതിനുള്ള കഴിവും, നാടിനോടുള്ള സ്നേഹവും ഉണ്ടാകണം.