KSRTC വഴി കുറഞ്ഞ നിരക്കിൽ കൊറിയർ അയക്കാം ..
KSRTC Courier service
കെഎസ്ആർടിസി ലോജിസ്റ്റിക്സ്' എന്ന പേരിലുള്ള കുറിയർ സർവീസ് ജില്ലയിലെ തൊടുപുഴ, മൂന്നാർ ഡിപ്പോകളിൽ ആരംഭിച്ചു. വൈകാതെ ജില്ലയിലെ മറ്റു ഡിപ്പോകളിൽ നിന്നു കുറിയർ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലേക്കും വളരെ വേഗം എത്തുന്ന കുറിയർ സർവീസ് പൊതുജനങ്ങൾക്ക് ഏറെ ഗുണകരമാണ്.16 മണിക്കൂറിനിടെ കേരളത്തിലെ ഏത് ഡിപ്പോയിലും കുറിയർ എത്തിക്കുമെന്ന് അധികൃതർ പറയുന്നു. കുറഞ്ഞ ചെലവിൽ പരമാവധി വേഗത്തിൽ കുറിയറുകൾ കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും എത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.തൊടുപുഴ ഡിപ്പോയിൽ നിന്നു നിലവിൽ തിരുവനന്തപുരം കൊട്ടാരക്കര, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ബെംഗളൂരു കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുറിയർ അയക്കാൻ സൗകര്യമുണ്ട്.ഈ റൂട്ടിലുള്ള മറ്റു പ്രധാന ഡിപ്പോകളിലും കുറിയർ എത്തിക്കും. കുറിയർ കൂടുതലും സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് അയയ്ക്കുന്നത്. അതിനാൽ വേഗത്തിൽ കുറിയർ എത്തിക്കാനാകും.
200 കിലോമീറ്റർ വരെ 30 രൂപ
രാവിലെ 8 മുതൽ രാത്രി 8 വരെ തൊടുപുഴ ഡിപ്പോയിൽ കുറിയർ ബുക്ക് ചെയ്യാനും മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തിക്കുന്ന കുറിയറുകളും കൈപ്പറ്റാം. തൂക്കത്തിന്റെയും അയയ്ക്കുന്ന ദൂരത്തിന്റെയും അടിസ്ഥാനത്തിലാണ് ഇതിന് ബിൽ അടയ്ക്കേണ്ടത്. 25 ഗ്രാം ഉള്ള കുറിയർ 200 കിലോമീറ്റർ വരെ 30 രൂപയും ഒരു കിലോയ്ക്ക് 70 രൂപയുമാണ് നിരക്ക്600 കിലോ മീറ്റർ വരെ ഇത് യഥാക്രമം 50 140 രൂപയുമാണ്. 30 കിലോ വരെയുള്ള കുറിയറിനു 200 കിലോമീറ്റർ വരെ 110 രൂപയും 120 കിലോയ്ക്ക് 430 രൂപയുമാണ് നിരക്ക് കുറിയർ എത്തിയാൽ വിലാസത്തിലുള്ള ആളെ ഫോണിൽ വിളിച്ചറിയിക്കും. കുറിയർ അയയ്ക്കുന്ന ആൾ തിരിച്ചറിയൽ രേഖ ഡിപ്പോയിൽ കാണിക്കുകയും അതിന്റെ കോപ്പി നൽകുകയും വേണം.ഇവ സ്വീകരിക്കുന്ന ആൾ ഡിപ്പോയിൽ എത്തി തിരിച്ചറിയൽ രേഖ കാട്ടിയോ അല്ലെങ്കിൽ അയച്ച ആൾക്ക് നൽകിയ ബില്ലിന്റെ കോപ്പി വാട്സാപ്പിൽ കാട്ടി തിരിച്ചറിയൽ രേഖ കൂടി നൽകിയും സ്വീകരിക്കാം കുറിയർ സംബന്ധമായ വിവരങ്ങൾക്ക് തൊടുപുഴ ഡിപ്പോ 04862 222388, 98096 34778, 81119 07150 മൂന്നാർ ഡിപ്പോ 04865 230201