പാറത്തോട് സ്വദേശി വൃക്ക മാറ്റിവെക്കലിന് സഹായം തേടുന്നു.
പാറത്തോട് സ്വദേശി വൃക്ക മാറ്റിവെക്കലിന് സഹായം തേടുന്നു..
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസുകളുടെ സഹായം തേടി പാറത്തോട് കൈപ്പനാൽ കെ കെ സാബു( 52 ).വൃക്ക പകുത്തു നൽകാൻ ഭാര്യ തയാറാണെങ്കിലും ആവശ്യമായ തുക കണ്ടെത്താൻ ആകാതെ വിഷമിക്കുകയാണ് ഈ കുടുംബം.ആഴ്ചയിൽ 3 ഡയാലിസിസ് നടത്തേണ്ട അവസ്ഥയിലാണ് ഇദ്ദേഹം ഇപ്പോൾ.ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തെ ഡ്രൈവർ ജോലി ചെയ്ത് നോക്കുന്നതിനിടയിൽ ഇദ്ദേഹത്തിന് അസുഖം പിടിപെട്ടത്.ആകെയുള്ള സമ്പാദ്യം ചെറിയൊരു വീടും പുരയിടവുമാണ്.2 വർഷത്തോളമായി ചിത്സക്കായി ഉള്ള പണം മുഴുവൻ വിനിയോഗിച്ചു കഴിഞ്ഞു ഈ കുടുംബം.
ചികിത്സക്കും അനുബന്ധ ചിലവുകൾക്കും ആവശ്യമായി വരുന്ന ഭീമമായ തുക താങ്ങാൻ കഴിയാതെ വന്നതോടെ സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.സാബുവിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി പാറത്തോട്ടിൽ ചകിത്സാ സഹായ ജനകീയ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പാറത്തോട് SBI യിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.
Account Number - 41709570992 IFSC SBIN0070514