പരപ്പ് ഉപ്പുതറ റോഡിൽ അപകടം.യുവാവ് മരിച്ചു
Idukki News
പരപ്പ് ഉപ്പുതറ റോഡിൽ അപകടം.യുവാവ് മരിച്ചു
പരപ്പ് ഉപ്പുതറ റോഡിൽ അപകടം. പരപ്പിൽ നിന്ന് അമിത വേഗതയിൽ വന്ന മോട്ടോർ സൈക്കിൾ മാട്ടുക്കട്ട സ്വദേശിയുടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ബൈക്ക് ഓടിച്ചിരുന്ന യുവാക്കൾ 50 മീറ്ററോളം ദൂരേക്ക് തെറിച്ചുവീണ് സാരമായി പരിക്കേറ്റു... ഉപ്പുതറ സ്വദേശി അജിത്തിന് സാരമായി പരിക്കേറ്റ് മരിച്ചു...! നിരപ്പേക്കട പാലാ പറമ്പിൽ ജെഫിനാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അജിത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.ഇടിയിൽ ഓട്ടോ റിക്ഷ പൂർണമായും തകർന്നു.