ആധാർ പുതുക്കൽ അറിയേണ്ടതെല്ലാം..
Adhar Updation malayalam
ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കണമെങ്കിൽ ഇനി ഒരാഴ്ചകൂടി മാത്രം സമയം. 25 രൂപയെന്ന നിലവിലെ നിരക്കാണ് 14 വരെ ഒഴിവാക്കിയത്.
എന്നാൽ അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി ഇതു ചെയ്യുന്നതിനുള്ള 50 രൂപ ചാർജ് തുടരും.10 വർഷത്തിലൊരിക്കൽ ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ പുതുക്കുന്നതു നിർബന്ധമല്ലെങ്കിലും രേഖകൾ അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ഉപ യോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്.
അപ്ഡേഷൻ ഇങ്ങനെ
myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ ആധാർനമ്പറും മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപിയും നൽകി ലോഗിൻ ചെയ്യുക.
• Document Update എന്ന ലിങ്ക് തുറന്ന് Next ക്ലിക് ചെയ്യുക.
• തുടർന്ന് പ്രൂഫ് ഓഫ് ഐഡന്റിറ്റി, പൂഫ് ഓഫ് അഡ്രസ് എന്നിവയ്ക്ക് താഴെ കൈവശമുള്ള തിരിച്ചറിയൽ രേഖ മെനുവിൽനിന്നു തിരഞ്ഞെടുക്കുക. തുടർന്ന് View details & upload document ക്ലിക്ക് ചെയ്ത് രേഖകളുടെ സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യുക. 2 എംബി വരെയുള്ള ചിത്രമായോ പിഡിഎഫ് ആയോ രേഖ നൽകാം.