ATM ൽ പാമ്പ്.. കടിയേൽക്കാതെ വീട്ടമ്മ രക്ഷപെട്ടത് തലനാരിഴയ്ക്ക്..
Idukki News
ദിവസേന ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരു സ്ഥലമാണ് എടിഎം കൗണ്ടറുകൾ. അതുകൊണ്ടുതന്നെ ചില സ്ഥലങ്ങളിലൊക്കെ വൻ ക്യു കാണാറുണ്ട്. ഇടുക്കി ജില്ലയിലെ കൂട്ടാർ ടൗണിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലെത്തിയ ആൾക്കാർ എല്ലാം ഒരു അതിഥിയെ കണ്ട് ഞെട്ടി. ചെറിയ ഒരു പാമ്പാണ് നാട്ടുകാരെ പേടിപ്പിച്ചത്. വൈകുന്നേരം എടിഎമ്മിൽ പണം പിൻവലിക്കാൻ എത്തിയ വീട്ടമ്മയാണ് പാമ്പിനെ ആദ്യം കാണുന്നത്. എന്നാൽ ഇവർ എടിഎമ്മിൽ കടക്കുന്നതിന് മുമ്പ് തന്നെ പാമ്പ് എടിഎമ്മിൽ ഉണ്ടായിരുന്ന കാര്യം ഇവർ ശ്രദ്ധിച്ചിരുന്നില്ല.തുടർന്ന് പണം പിൻവലിച്ച ശേഷം തിരികെ പോരാൻ ഒരുങ്ങുമ്പോഴാണ് പത്തി വിരിച്ചുനിൽക്കുന്ന പാമ്പിനെ കണ്ടത്. ഉടൻതന്നെ ബഹളം വെച്ച് ആളെ കൂട്ടിയ വീട്ടമ്മ ഒരുവിധത്തിലാണ് പാമ്പ് കടിയേൽക്കാതെ ATM ൽ നിന്ന് രക്ഷപെട്ടത്.
പാമ്പ് കടിക്കാതെ വീട്ടമ്മയെ രക്ഷിച്ച ശേഷം നാട്ടുകാർ എത്തി എടിഎം പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.എന്നാൽ ആളുകൾ വട്ടം കൂടിയതോടെ പാമ്പ് കൗണ്ടറിൽ കയറി ഒളിച്ചു. മാത്രമല്ല എടിഎം കൗണ്ടറിലെ വിവിധ ഭാഗങ്ങൾ അടർത്തിമാറ്റി പരിശോധിച്ചെങ്കിലും പാമ്പിനെ പൊടിപോലും കണ്ടെത്തിയില്ല. തുടർന്ന് ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ നിന്നും വനപാലകർ എത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ കണ്ടെത്താനും പിടികൂടാനായത്. രാത്രി 10 മണിയോടുകൂടി പിടികൂടിയ പാമ്പിനെ രാവിലെ പെരിയാർ ടൈഗർ റിസർവിൽ തുറന്നുവിട്ടു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിഷാദ് പി എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടത്.