ഇടിമിന്നലിൽ പശുക്കൾ ചത്തു..

Idukki News

ഇടിമിന്നലിൽ പശുക്കൾ ചത്തു..

ഇന്നലെ പെയ്ത വേനൽ മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലേറ്റ് രണ്ടുപശുക്കൾ ചത്തു. തൊഴിലാളിക്ക് പരിക്ക്. ദേവികുളം ഒ.ഡി.കെ. ഡിവിഷനിൽ മേഞ്ഞുകൊണ്ടിരുന്ന 40 പശുക്കളിൽ രണ്ടെണ്ണമാണ് ഇടിമിന്നലേറ്റ് ചത്തത്.

 സ്ഥലത്തുനിന്ന്‌ ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒ.ഡി.കെ. ഡിവിഷനിൽ ആൽബർട്ടിന് (45) പരിക്കേറ്റു. ഇയാൾ കമ്പനിയിൽ പശുക്കളെ മേക്കുന്ന തൊഴിലാളിയാണ്. ആൽബർട്ട് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.