ചെമ്മണ്ണാർ ഗ്യാപ്പ് റോഡിൽ ആപകടങ്ങൾ തുടർക്കഥ..
IdukkiNews
കുഞ്ചിത്തണ്ണി▪️ ചെമ്മണ്ണാർ-ഗ്യാപ് റോഡിന്റെ ഭാഗമായ മുല്ലക്കാനം-ബൈസൺവാലി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കലുങ്കിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ രാജാക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. രാജാക്കാടുനിന്ന് ബൈസൺവാലിക്കുപോയ കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് കലുങ്കിൽ ഇടിച്ചത്. ഇതോടെ ചെമ്മണ്ണാർ ഗ്യാപ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ വാഹനാപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്
Idukki Vibes വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം