കാട്ടുപന്നിയെ കെണിവെച്ച് പിടികൂടി കറിവെച്ചു.. അഞ്ച് പേർ പിടിയിൽ
Idukki News
കാട്ടുപന്നിയെ പിടികൂടി പാചകം ചെയ്ത് കഴിച്ച അഞ്ച് പേരെ വനപാലകർ പിടികൂടി. അടിമാലി പഞ്ചായത്തിലെ നെല്ലിപാറ ആദിവാസി സെറ്റിൽമെന്റിൽ താമസിക്കുന്ന കണ്ണപ്പൻ (42), തങ്കച്ചൻ (30), സുജിത്ത് (40) തമ്പി (28), സ്വാമിനാഥൻ (42) എന്നിവരെയാണ് അടിമാലി ഡെപ്യൂട്ടി റേഞ്ചർ ആർ.ബിനോജിന്റെ നേതൃത്വത്തിലുള്ള വനപാലകർ ശനിയാഴ്ച രാവിലെ പിടികൂടിയത്.
വെള്ളിയാഴ്ച ഇവർ 20 കിലോ തൂക്കമുള്ള കാട്ടുപന്നിയെ കെണിവെച്ച് പിടികൂടി. അഞ്ച് പേരും വീതിച്ചെടുത്ത് വീട്ടിൽ കൊണ്ടുപോയി പാചകംചെയ്ത് കഴിഞ്ഞു. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം കണ്ണപ്പന്റെ വീട്ടിൽ പരിശോധനനടത്തി. കറിവെച്ച ഇറച്ചി പിടിച്ചെടുത്തു. തുടർന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് വീടുകളിൽ പരിശോധന നടത്തി..
എല്ലാ വീടുകളിൽനിന്നും തൊണ്ടിമുതലും കറിവെയ്ക്കാൻ ഉപയോഗിച്ച പാത്രങ്ങളും കണ്ടെടുത്തു. ശനിയാഴ്ച വൈകീട്ടാണ് പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തത്. വനപാലകരായ സുധാമോൾ ഡാനി, വിനു രാഘവൻ, എ.കെ. അഖിൽ, എസ്.ബിജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഇൻസ്റ്റന്റ് ലോൺ 10 മിനിറ്റിൽ - Click Now https://wee.bnking.in/g6W83R