ശിവരാത്രിയോട് അനുബന്ധിച്ച്‌ നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് കാരമടയന്‍

പാലക്കാട്: അട്ടപ്പാടിയില്‍ 103 ലിറ്റര്‍ അന്യസംസ്ഥാന മദ്യവുമായി കാരമടയന്‍ അറസ്റ്റില്‍. മദ്യനിരോധിത മേഖലയായ അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ കള്ളമല വില്ലേജില്‍ വീട്ടില്‍ ഒളിപ്പിച്ചു വച്ചിരുന്ന 103 ലിറ്റര്‍ അന്യസംസ്ഥാന മദ്യം പിടികൂടി.

അഗളി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രജിത്തും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് കൂക്കംപാളയം പുല്ലുമല സ്വദേശി കാരമടയനെ വീട്ടില്‍ നിന്ന് വലിയ അളവില്‍ മദ്യവുമായി പിടികൂടിയത്. 59 വയസ്സുള്ള ഇയാളെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു.