നിയമപോരാട്ടം തുണച്ചു; മലയാളിക്ക് മരണശിക്ഷയില്‍ ഇളവ്

ദമ്മാം: വ്യഭിചാരക്കുറ്റാരോപിതനായി ജയിലിലാവുകയും വധശിക്ഷ വിധിക്കപ്പെടുകയും ചെയ്ത മലയാളിക്ക് അനുകൂലമായി ആശ്വാസ വിധി.

നിയമപോരാട്ടം തുണച്ചു; മലയാളിക്ക് മരണശിക്ഷയില്‍ ഇളവ്

മ്മാം: വ്യഭിചാരക്കുറ്റാരോപിതനായി ജയിലിലാവുകയും വധശിക്ഷ വിധിക്കപ്പെടുകയും ചെയ്ത മലയാളിക്ക് അനുകൂലമായി ആശ്വാസ വിധി.

റിയാദ് ജയിലില്‍ കഴിയുന്ന മലപ്പുറം, ഒതായി സ്വദേശി സമീര്‍ പെരിഞ്ചേരിക്കാണ് (38) മരണമുനമ്ബില്‍നിന്ന് ജീവന്‍ തിരിച്ചുകിട്ടിയത്. ഒരു വര്‍ഷം മുമ്ബ് റിയാദിലെ ബത്ഹയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകള്‍ ഉള്‍പ്പടെ പിടിയിലായ സംഘത്തില്‍ ഉള്‍പ്പെട്ടാണ് സമീറും ജയിലിലായത്.

ഇതില്‍ ഉണ്ടായിരുന്ന ഇന്തോനേഷ്യന്‍ യുവതി സമീറിനെതിരെ മൊഴികൊടുത്തതോടെ വ്യഭിചാരക്കുറ്റം ചുമത്തി ശരീഅത്ത് നിയമപ്രകാരം വധശിക്ഷക്ക് വിധിക്കുകയായിരുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും വധശിക്ഷ ശരിവെച്ചു.

സമീറിെന്‍റ ജീവന്‍ രക്ഷിക്കണമെന്ന ആവശ്യവുമായി കുടുംബം റിയാദിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. കുറ്റകൃത്യം ഇതായതിനാല്‍ പ്രവാസി സംഘടനകളൊന്നും വിഷയത്തില്‍ ഇടപെടാന്‍ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സാമൂഹികപ്രവര്‍ത്തകന്‍ സുധീര്‍ മണ്ണാര്‍ക്കാട് മുന്നോട്ട് വരികയും കേസിെന്‍റ തുടര്‍നടപടികളില്‍ ഇടപെടാന്‍ എംബസ്സി അദ്ദേഹത്തിന് സമ്മത പത്രം നല്‍കുകയും ചെയ്തത്.

അദ്ദേഹത്തിെന്‍റ നേതൃത്വത്തില്‍ വിധിക്കെതിരെ അപ്പീല്‍ പോവുകയും കോടതി കേസ് പുനഃപരിശോധിക്കാന്‍ തയാറാവുകയുമായിരുന്നു. കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ സാക്ഷികളോ തെളിവുകളോ ഇല്ലെന്ന് സമര്‍ത്ഥിക്കാന്‍ പ്രതിഭാഗത്തിന് കഴിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച റിയാദ് കോടതി വധ ശിക്ഷാവിധി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.

സുധീര്‍ മണ്ണാര്‍ക്കാടിെന്‍റ അക്ഷീണയത്നമാണ് മരണ മുനമ്ബില്‍ നിന്ന് സമീറിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. എന്നാല്‍ ജയില്‍ മോചനം സാധ്യമായിട്ടില്ല. പബ്ലിക് റൈറ്റ് പ്രകാരമുള്ള തടവും പിഴയും ഉള്‍പ്പടെയുള്ള ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

റിയാദിലെ സാമൂഹിക പ്രവര്‍ത്തകനായ അന്‍ഷാദ് കരുനാഗപ്പള്ളിയും സഹായപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഓമശ്ശേരി പഞ്ചായത്തിലെ നിലവിലെ വൈസ് പ്രസിഡന്‍റും കൊടുവള്ളി മണ്ഡലം പ്രവര്‍ത്തകസമിതി അംഗവുമായ സാലിഹ് ഓമശ്ശേരിയും റിയാദ് കെ.എം.സി.സി കൊടുവള്ളി മണ്ഡലം ചെയര്‍മാന്‍ സുഹൈല്‍ ഓമശ്ശേരിയും നിയമപോരാട്ടത്തില്‍ സുനീര്‍ മണ്ണാര്‍ക്കാടിന് സഹായവുമായുണ്ടായിരുന്നു.

അഡ്വ. സല്‍മാന്‍ അമ്ബലക്കണ്ടി, യൂനിസ് അമ്ബലക്കണ്ടി എന്നിവര്‍ നാട്ടില്‍ കുടുംബവുമായി ബന്ധപ്പെട്ടിട്ടുള്ള രേഖകളും മറ്റും തയാറാക്കുന്നതിനും സഹായിച്ചു. ഇന്ത്യന്‍ എംബസിയുടെ കരുത്തുറ്റ പിന്തുണയാണ് ഈ കേസിെന്‍റ പോരാട്ടത്തില്‍ തനിക്ക് ബലം നല്‍കിയതെന്ന് സുധീര്‍ മണ്ണാര്‍ക്കാട് പറഞ്ഞു.