ലിനുവിന്റെ 'ഇമ്മിണി ചെറിയ 100 ഒന്ന്‌'ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍

ആലപ്പുഴ: കഥാകൃത്തും എഴുത്തുകാരിയുമായ ലിനു മറിയം ഏബ്രഹാമിന്റെ ഇമ്മിണി ചെറിയ 100 ഒന്ന്‌ എന്ന പുസ്‌തകം ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സി ല്‍ ഇടം നേടി.

ലിനുവിന്റെ 'ഇമ്മിണി ചെറിയ 100 ഒന്ന്‌'ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍

ലപ്പുഴ: കഥാകൃത്തും എഴുത്തുകാരിയുമായ ലിനു മറിയം ഏബ്രഹാമിന്റെ ഇമ്മിണി ചെറിയ 100 ഒന്ന്‌ എന്ന പുസ്‌തകം ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സി ല്‍ ഇടം നേടി.

ഫെഡറല്‍ ബാങ്ക്‌ മുളക്കുഴ ശാഖയില്‍ മാനേജരായി ജോലി ചെയ്യുന്ന ലിനു മറിയം ഏബ്രഹാമിന്റെ ഏറ്റവും പുതിയ പുസ്‌തകമാണ്‌ ഇമ്മിണി ചെറിയ 100 ഒന്ന്‌. ഒറ്റ വാക്യത്തില്‍ ഒതുങ്ങുന്ന നൂറ്‌ ചെറിയ കഥകളുടെ സമാഹാരമാണിത്‌.
ഈ ഒരു പ്രത്യേകത കൊണ്ടാണ്‌ ഇമ്മിണി ചെറിയ 100 ഒന്ന്‌, ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കാര്‍ഡ്‌സില്‍ ഇടം നേടിയത്‌. സ്‌കൂള്‍ പഠനകാലത്ത്‌ എഴുതിയ കവിതകളുടെ സമാഹാരമായ മഴവില്ല്‌ എന്ന പുസ്‌തകം 2007-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന്‌ കാപ്‌സ്യൂള്‍-22 എന്ന കുറുങ്കഥകളുടെ സമാഹാരവും 2020-ല്‍ പ്രസിദ്ധീകരിച്ചിരുന്നു.ആലപ്പുഴ വെണ്മണിയില്‍, ഏബ്രഹാം കോശി, ജിജി ദമ്ബതികളുടെ മകളായ ലിനു മറിയം ഏബ്രഹാം, തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌ കോളജില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം നേടി. ഇപ്പോള്‍ പുതിയ പുസ്‌തകത്തിന്റെ രചനയിലാണ്‌.