റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതിനാൽ കരാറുകാരനെ പുറത്താക്കി മന്ത്രി റോഷി അഗസ്റ്റിൻ

Idukki News

റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതിനാൽ കരാറുകാരനെ പുറത്താക്കി മന്ത്രി റോഷി അഗസ്റ്റിൻ

പത്തനംതിട്ട: നഗരത്തില്‍ പഴയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നിരവധി തവണ സമയം നീട്ടി നല്‍കിയിട്ടും പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് സാധിക്കാതെ വന്നതോടെയാണ് ഇവരെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.ടികെ റോഡില്‍ പൈപ്പ് ഇട്ടതിനു ശേഷം നേരാവണ്ണം മൂടാത്തതിനെ തുടര്‍ന്നുണ്ടായ കുഴി വാട്ടര്‍ അതോറിറ്റി നേരിട്ട് ഇന്നു തന്നെ താല്‍ക്കാലികമായി പുനര്‍ നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 500 മീറ്ററോളം ദൂരമാണ് അടിയന്തരമായി റീസ്റ്റോര്‍ ചെയ്യുക.ടികെ റോഡില്‍ പൈപ്പ് ഇട്ടതിനു ശേഷം നേരാവണ്ണം മൂടാത്തതിനെ തുടര്‍ന്നുണ്ടായ കുഴി വാട്ടര്‍ അതോറിറ്റി നേരിട്ട് ഇന്നു തന്നെ താല്‍ക്കാലികമായി പുനര്‍ നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 500 മീറ്ററോളം ദൂരമാണ് അടിയന്തരമായി റീസ്റ്റോര്‍ ചെയ്യുക.കിഫ്ബി ഫണ്ട് ഉപയോഗിച്ച് പത്തനതിട്ട നഗരത്തിലെ പഴയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തിയാണ് കരാറുകാരുടെ അനാസ്ഥ മൂലം ദുരിതമായത്. ശേഷിക്കുന്ന ജോലികള്‍ പല പാക്കേജുകളാക്കി തിരിച്ച് റീടെണ്ടര്‍ ചെയ്ത് ഉടന്‍ തന്നെ കരാര്‍ നല്‍കാനും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോര്‍ജുമായി ഫോണില്‍ സംസാരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രശ്‌നം എത്രയും വേഗം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി.ശുദ്ധജല പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച റോഡുകള്‍ ടാര്‍ ചെയ്ത് പൂര്‍വസ്ഥിതിയിലാക്കാന്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും വീണ ജോര്‍ജും പങ്കെടുത്തയോഗം അനുവദിച്ച 10 ദിവസ സമയം തീര്‍ന്നതിനു പിന്നാലെയാണ് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തത്.