വാഹനാപകടം.. തോപ്രാംകുടി സ്വദേശികൾക്ക് പരിക്ക്
കട്ടപ്പന: ഇടുക്കി കാർഷിക ഗ്രാ മവികസന ബാങ്ക് തെരഞ്ഞെടു പ്പിന് വോട്ട് ചെയ്യാനെത്തിയവ രുടെ കാർ അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് പരുക്ക്. നത്തുകലിന് സമീപത്ത് ഇന്നലെ വൈ കിട്ട് മൂന്നിനാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാർ റോഡിൽനിന്നും താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ തോപ്രാംകുടി മുതുകാട്ടിൽ തെരേസ (55), കരിമ്പൻ ഇട വീട് ശശികല(57), ബഥേൽ എംബ്രയിൽ ആലീസ് (57) ബഥേൽ തെങ്ങുംപള്ളിൽ ടോമി (53), മേലേചിന്നാർ വയലുങ്കൽ ബിബിൻ എന്നിവർക്കാണ് പരു ക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ല.