വാക്കുതർക്കത്തെ തുടർന്ന് അടിമാലിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

idukki news

വാക്കുതർക്കത്തെ തുടർന്ന് അടിമാലിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

അടിമാലിയിൽ വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.അടിമാലി അപ്സരക്കുന്ന്   സ്വദേശിനി രാധ മുരളി (45) യ്ക്കാണ് ചെവിക്ക് ഗുരുതരമായി പരിക്കേറ്റത്. വെട്ടി പരിക്കേൽപ്പിച്ച  ശേഷം ഭർത്താവ് മുരളീധരൻ ഓടി രക്ഷപ്പെട്ടു. അടിമാലി പോലീസ് നടപടികൾ ആരംഭിച്ചു 

അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം രാധയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. പണികഴിഞ്ഞ് തിരികെയെത്തിയ മുരളീധരൻ ഭാര്യയോട് കയർത്തു. ഇത് പിന്നീട് ആക്രമണത്തിലേക്കും വഴി വെക്കുകയായിരുന്നു