399 രൂപക്ക് 10 ലക്ഷം ഇൻഷുറൻസുമായി തപാൽ വകുപ്പ്
Postal Insurance Schemes
Post Office വഴി 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് നേടാൻ സുവർണ്ണാവസരം. ഒരു വർഷം ആകെ അടയ്ക്കേണ്ട പ്രീമിയം വെറും 396 രൂപ. അപകട മരണം , സ്ഥിരമായ ഗുരുതര പരുക്ക് തുടങ്ങിയവയ്ക്ക് 10 ലക്ഷം രൂപ. മരണപ്പെടുന്ന വ്യക്തിയുടെ രണ്ടു മക്കൾക്ക് ഓരോ ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായം വരെ ലഭിക്കും. ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായാൽ 60,000 രൂപ വരെ ലഭിക്കും. ഒപ്പം പത്തു ദിവസം ആയിരം രൂപ വീതം അധികം നൽകും ' ഡിസ്ചാർജ് ചെയ്തു കഴിഞ്ഞ് തുടർ ചികിത്സയ്ക്ക് 30,000 രൂപ. അപകടത്തിൽ മരണപ്പെടുന്ന വ്യക്തി 150 കി.മിറ്റർ അകലെയെങ്കിൽ കാണാൻ പോകാൻ കുടുംബാംഗങ്ങൾക്ക് 25,000 രൂപ. മരണാനന്തര കർമത്തിന് 5000 രൂപ. മുടക്കേണ്ടത് 396 രൂപ മാത്രം. 18 നും 65 നും ഇടയിൽ പ്രായമുള്ളവർ ക്കു മാത്രം. Post office bank account ഇല്ലാത്തവർക്ക് 596 രൂപ (396+200) അവും. മൊബൈൽ ബാങ്കിംഗ് and UPI services മുതലായ എല്ലാ ബാങ്കിംഗ് സേവനങ്ങളും ഈ അക്കൗണ്ടിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക