യുവാവ് ഹോട്ടൽ ജീവനക്കാരന്റെ മൂക്ക് കടിച്ചെടുത്തു.
Idukki News
തട്ട് കടയുടെ അടുത്തെത്തി ഭക്ഷണം ചോദിച്ചപ്പോൾ ഭക്ഷണം തീർന്നെന്നു പറഞ്ഞപ്പോൾ യുവാവ് ഹോട്ടൽ ജീവനക്കാരന്റെ മൂക്ക് കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റ പുളിയൻമല ചിത്രഭവനിൽ ശിവചന്ദ്രൻ (36) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി.
ഇന്നലെ രാത്രി പത്തരയോടെ പുളിയൻമലയിലെ കടയിലാണ് സംഭവം. കട പൂട്ടാനൊരുങ്ങിയപ്പോൾ ബേക്കറി ഉടമയുടെ മകൻ കയറി ഭക്ഷണം ചോദിച്ചു. ഭക്ഷണം തീർന്നതിനെ തുടർന്ന് ജീവനക്കാർ കട അടച്ചു വൃത്തിയാക്കുകയായിരുന്നു.