കരിക്കിൻമേട് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ തിരുവുത്സവ പരിപാടികൾക്ക് തുടക്കംകുറിച്ചു..

കരിക്കിൻമേട് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ തിരുവുത്സവ പരിപാടികൾക്ക് തുടക്കംകുറിച്ചു..

ചെറുതോണി: കരിക്കിൻമേട് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ തിരുവുത്സവ പരിപാടികൾക്ക് തുടക്കംകുറിച്ചുകൊണ്ട് തൃക്കൊടിയേറ്റ് കർമ്മം ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻ തന്ത്രികൾ നിർവഹിച്ചു. ക്ഷേത്രം മേൽശാ തിഎൻ.എൻ.ഗോപാലൻ മുഖ്യ കാർമികത്വം  വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഇടുക്കിയൂണിയൻ സെക്രട്ടറി സുരേഷ്കോട്ടയ്ക്കകത്ത്ഉത്സവസന്ദേശം നൽകി. തുടർന്ന് ഉച്ചപൂജ, ഭ ഗവതപാരായണം, പറയെടുപ്പ്, പ്രസാദഊട്ട് എന്നിവ നടത്തി. ഇന്ന് രാവിലെ ആറിന് ഗണപ തിഹോമം, പ്രഭാത പൂജ ശുദ്ധി ക്രിയകൾക്ക് ശേഷം പതിവ് ക്ഷേത്രചടങ്ങുകൾ. 23, 24 ദിവ സങ്ങളിൽ ക്ഷേത്ര ചടങ്ങുകൾ നടക്കും. 25ന് ഉത്സവം സമാപി ക്കും. രാവിലെ ഗണപതി ഹോ മം, പ്രഭാത പൂജ, കലശപൂജ 11 ന്പൊങ്കാല12.5ന്കൊടിമരച്ചുവട്ടിൽ  പറയെടുപ്പ്  തുടർന്ന് അന്ന

ദാനം,വൈകിട്ട്ആറിന് താലപ്പൊ ലി ഘോഷയാത്ര, ഏഴിന് ദീപാരാ ധന. എട്ടിന് വനിതാസംഘത്തി ന്റെ നേതൃത്വത്തിൽ കുട്ടികളുടെ വി വിധ കലാപരിപാടികൾ, 10 ന് ഗാനമേളയും  ഉണ്ടാവുമെന്ന് ശാഖാപ്ര സിഡന്റ് അനീഷ് പുളിക്കകരോട്ട് സെക്രട്ടറി സജിപേഴത്താനിയിൽ, ഉത്സവ ആഘോഷ കമ്മിറ്റി സജിവ് കാക്കാട്ടൂർ എന്നിവർ അറിയിച്ചു.

തോപ്രാംകുടി ഓൺലൈൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക