വില ഉയരുന്നതിന്റെ പ്രയോജനം ലഭിക്കാതെ ഏലം കർഷകർ..
ഇടുക്കി : അപ്രതീക്ഷിതമായുണ്ടായ വില വർധനവിൽ പ്രയോജനം ലഭിക്കാതെ ഏലം കർഷകർ. സീസണിലെ കായ വിൽപ്പന നടത്തിയതിന് പിന്നാലെയാണ് വിപണണിയിൽ ഏലക്കാ വില ഉയർന്നു തുടങ്ങിയത്.
ഇതോടെ വില വർധനവിന്റെ പ്രയോജനം കച്ചവടക്കാർക്കും ഇടനിലക്കാർക്കും വൻകിടക്കാർക്കുമായി ചുരുങ്ങിയെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഒരാഴ്ച മുമ്പുവരെ വിപണിയിൽ ഒരു കിലോ നല്ലയിനം ഏലക്കായുടെ വില 900 രൂപയിൽ താഴെയായിരുന്നു. എന്നാൽ ക ഴിഞ്ഞ ആഴ്ചയിൽ വില ഉയർന്നുതുടങ്ങി. ഇപ്പോൾ നല്ലയിനം ഏലക്കായ്ക്ക് 1000 മു തൽ 1200 രൂപവരെ വില ലഭിക്കുന്നുണ്ട്.
സ്പൈസസ് ബോർഡ് നടത്തുന്ന ഓൺലൈൻ ലേലത്തിൽ 3000 രൂപയ്ക്ക് മുകളിൽ വില ലഭിക്കുകയും ചെയ്തു.
രാശരി വില 1500 ന് മുകളിലെത്തിയതോടെയാണ് പൊതുവിപണിയിലും വില ഉയർന്നു തുടങ്ങിയത്. അതേസമയം വില വർധന പ്രതീക്ഷിക്കാതിരുന്ന കർഷകർ വിളവെടുപ്പിന് പിന്നാലെ ഉൽപ്പന്നം വിൽ പ്പന നടത്തുകയും ചെയ്തു.
ഇതോടെ തോട്ടങ്ങളിലെ ഏലക്കായ ഇപ്പോൾ ഇടനിലക്കാരുടെയോ കച്ചവട ക്കാരുടെയോ കൈവശമാണ്. വൻകിടക്കാ രായ കർഷകർ വേനൽ സീസണിൽ വില വർധനയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കായ വിൽപ്പന നടത്താതെ സൂക്ഷിച്ചിട്ടുമുണ്ട്.
വരും ദിവസങ്ങളിലും വിലയിൽ വർധ നവുണ്ടാകുമെന്നാണ് മാർക്കറ്റിൽ നിന്നുള്ള സൂചനകൾ. ഇതോടെ വൻകിടക്കാരും ഇടനിലക്കാരും വില ഉയർന്നു നിൽക്കുന്ന സമയത്ത് വിൽപ്പന നടത്തി ലാഭം നേടും. കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.
വില ഉയരുന്നത് കണ്ടതോടെ കർഷകർ വലിയ തുക മുടക്കി കൃഷിക്ക് വളമിട്ടും വെള്ളം നനച്ചും മരുന്നടി ച്ചും ഉൽപാദനം കൂട്ടാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ അടുത്ത വിളവെടുപ്പാകുന്നതോടെ വില വീണ്ടും ഇടിയാനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടി കൊട്ടുന്നു. ഇതിനിടെ കടുത്ത വേനൽ ചൂട് ഏലം കൃഷിയെ സാരമായി തന്നെ ബാ ധിച്ചിട്ടുണ്ട്.
ഫെബ്രുവരി പകുതി ആയതോടെ തന്നെ ഹൈറേഞ്ച് മേഖലയിൽ ജലക്ഷാമം അതിരൂക്ഷമാണ്. തോടുകൾ മിക്കതും വറ്റി തുടങ്ങിയത് കർഷകർക്ക് വലിയ പ്രതി സന്ധിയായി തീർന്നിട്ടുണ്ട്.
ഏലം വിലയിൽ സ്ഥിരത ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങളോ ജനപ്രതിനിധികളോ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.