മുരിക്കാശെരി സ്വദേശികളുടെ വാഹനം കത്തി നശിച്ചു..
കുളമാവ്: നാടുകാണിക്കു സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു.ആർക്കും പരുക്കില്ല. ഇന്നലെ രാത്രി 9 മണിയോടെ നാടുകാണി ട്രൈബൽ കോളജിനു സമീപത്താണ് അപകടം. മുരിക്കാശേരി സ്വദേശികളുടെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. രാമപുരത്തും നിന്നും പന്തൽ കെട്ടുന്ന ജോലി കഴിഞ്ഞു മടങ്ങിയ വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടകാരണം വ്യക്തമല്ല. കുളമാവ് എസ്.ഐ കെ.എ.നസീറിന്റെയും മൂലമറ്റം ഫയർഫോഴ്സിന്റെയും നേത്വത്തത്തിലുള്ള സംഘമാണ് തീയണച്ചത്.